Tuesday, June 13, 2023

അവസ്ഥാപരിവർത്തനം

 അവസ്ഥാപരിവർത്തനം

പഠന നേട്ടങ്ങൾ:

അവസ്ഥാപരിവർത്തനം എന്ന പ്രക്രിയയെ കുറിച്ച് മനസ്സിലാക്കാൻ സാധിക്കുന്നു.
എല്ലാ അവസ്ഥകളിലുമുള്ള വസ്തുക്കൾക്കും അവസ്ഥാപരിവർത്തനം നടക്കുമെന്ന് തിരിച്ചറിയാൻ സാധിക്കുന്നു.
തപോർജമാണ് അവസ്ഥാ പരിവർത്തനത്തിന് കാരണമായ ഊർജ്ജരൂപം എന്ന് മനസ്സിലാക്കാൻ സാധിക്കുന്നു.
അവസ്ഥാപരിവർത്തനം നടക്കുമ്പോൾ പദാർത്ഥങ്ങളിലെ കണികകളുടെ സവിശേഷതകൾക്ക് മാറ്റം സംഭവിക്കുന്നു എന്ന് തിരിച്ചറിയാൻ കഴിയുന്നു.
ഉത്പതനം അവസ്ഥാപരിവർത്തനത്തിന്7 ഉദാഹരണമാണെന്ന് തിരിച്ചറിയുന്നു.
അവസ്ഥാ പരിവർത്തനത്തിന് നിത്യജീവിതത്തിൽ നിന്നും കൂടുതൽ ഉദാഹരണങ്ങൾ കണ്ടെത്താൻ സാധിക്കുന്നു.        

 ലഘു കുറിപ്പ്

പദാർത്ഥങ്ങളുടെ അവസ്ഥയ്ക്കുണ്ടാവുന്ന മാറ്റങ്ങളെ നമുക്ക് അവസ്ഥാപരിവർത്തണമെന്ന് വിശേഷിപ്പിക്കാം.എല്ലാ അവസ്ഥകളിലും ഉള്ള വസ്തുക്കൾക്കും അവസ്ഥാപരിവർത്തനം സംഭവിക്കാം. ഈ പ്രക്രിയയ്ക്ക് കാരണമാകുന്നത് താപോർജ്ജമാണ്. താപനിലയിൽ ഉള്ള വ്യത്യാസം പദാർത്ഥങ്ങളിലെ കണികകളുടെ സവിശേഷതകൾക്ക് മാറ്റം സംഭവിക്കാനിടയാകുന്നു. എല്ലാ അവസ്ഥയിലും താപം നൽകുമ്പോൾ കണികകളുടെ ഊർജ്ജവും ചലനവും കൂടുകയും കണികകൾ തമ്മിലുള്ള ആകർഷണം കുറയുകയും ചെയ്യുന്നു അതിനാൽ  താപനിലയിലുള്ള വ്യത്യാസ മാണ് അവസ്ഥാപരിവർത്തനത്തിന് കാരണമാവുന്നത്. ചില ഖരപദാർത്ഥങ്ങൾ ചൂടാക്കിയാൽ ദ്രാവകം ആകാതെ നേരിട്ട് വാതകമായി മാറും. ഈ പ്രക്രിയയെ ഉത്പതനംഎന്ന് പറയുന്നു. അവയുടെ വാതകങ്ങൾ തണുപ്പിച്ചാൽ ഖരമായി മാറും. പാറ്റഗുളിക, അയഡിൻ എന്നിവ ഇത്തരത്തിലുള്ള ഖരപദാർത്ഥങ്ങൾക്ക് ഉദാഹരണമാണ്.


Videos1

Video 2

Video 3



സംഗ്രഹം

താപോർജ്ജം വസ്തുക്കളുടെ അവസ്ഥകളിൽ മാറ്റങ്ങൾ വരുത്തുന്നു ഈ പ്രക്രിയയയെ അവസ്ഥാപരിവർത്തണമെന്ന പറയുന്നു. എല്ലാ അവസ്ഥകളിലും ഉള്ള വസ്തുക്കൾക്ക് അവസ്ഥാ പരിവർത്തനം സംഭവിക്കുന്നു. താപം ആഗിരണം ചെയ്യുന്നത് വഴി പദാർത്ഥങ്ങളിലെ കണികകളുടെ സവിശേഷതകൾക്ക് മാറ്റം സംഭവിക്കുന്നു. ഇത് അവസ്ഥാപരിവർത്തനത്തിന് കാരണമാകുന്നു. എന്നാൽ ചില ഖരപദാർത്ഥങ്ങൾ ചൂടാക്കുമ്പോൾ ദ്രാവകാവസ്ഥയിലേക്ക് പോകാതെ നേരിട്ട് വാതകമായി മാറുന്നു. ഈ പ്രക്രിയയാണ് ഉത്പതനം. പാറ്റഗുളിക,അയഡിൻ എന്നിവ സവിശേഷത കാണിക്കുന്ന ഖരപദാർത്ഥങ്ങളാണ്.


Tap to view my ppt

അവസ്ഥാപരിവർത്തനം




Complete the quiz 



അവസ്ഥാപരിവർത്തനം

  അവസ്ഥാപരിവർത്തനം പഠന നേട്ടങ്ങൾ : • അവസ്ഥാപരിവർത്തനം എന്ന പ്രക്രിയയെ കുറിച്ച് മനസ്സിലാക്കാൻ സാധിക്കുന്നു. • എല്ലാ അവസ്ഥകളിലുമുള്ള വസ്തു...